ഹരാരെ : സിംബാബ്വെക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയ മത്സരത്തില്‍ 13 റണ്‍സിന്റെ വിജയമാണ് സിംബാബ്വെ നേടിയത്. സീനിയര്‍ താരങ്ങളില്‍ ഭൂരിഭാഗവും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ യുവതാരങ്ങള്‍ അലക്ഷ്യമായാണ് ബാറ്റു ചെയ്തത്. 115 റണ്‍സ് എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് ആകെ 102 റണ്‍സ് നേടിയുള്ളൂ.
31 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മാന്യമായ സ്‌കോറില്‍ എത്തിയത്. ഓപ്പണര്‍ ആയി ടി20 അരങ്ങേറ്റം നടത്തിയ അഭിഷേക് ശര്‍മ്മ ഡക്കില്‍ പുറത്തു പോയി. മറ്റു അരങ്ങേറ്റക്കാര്‍ ആയ റിയാന്‍ പരാഗ് 2 റണ്‍സ് എടുത്തും ദ്രുവ് ജുറല്‍ 7 റണ്‍സ് എടുത്തും പുറത്തായി. 7 റണ്‍സ് എടുത്ത ഗെയ്ക്വാദ്, റണ്‍ ഒന്നും എടുക്കാതെ റിങ്കു സിംഗ് എന്നിവരും നിരാശപ്പെടുത്തി. അവസാനം വാഷിങ്ടണ്‍ സുന്ദര്‍ 27 റണ്‍സുമായി പൊരുതി നോക്കി എങ്കിലും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ഓള്‍ റൗണ്ടര്‍ക്ക് ആയില്ല. അവസാന രണ്ട് ഓവറില്‍ 18 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പക്ഷെ 19ഓവറില്‍ ആകെ രണ്ട് റണ്‍ മാത്രമാണ് സുന്ദൃറിന് നേടാന്‍ ആയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സിംബാബ്വെയ്ക്ക് രണ്ടാം ഓവറില്‍ ഇന്നസെന്റ് കൈയയെ നഷ്ടപ്പെട്ടു. വേയെ ബ്രയന്‍ ബെനറ്റ് വെസ്ലി മാധ്വേര സഖ്യം ആണ് ആതിഥേയരെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചിരുന്നത്. രവി ബിഷ്‌ണോയി മികച്ച ബൗളിങ് പ്രകടനത്തില്‍ ഈ സഖ്യത്തെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ മാധ്വേരയെയും ബിഷ്‌ണോയി പുറത്താക്കി. ഓപ്പണിങിനായി അഭിഷേകും ശുഭ്മാന്‍ ഗില്ലുമാണ് ഉള്ളത്. റിയാന്‍ പരാഗ്, ജുറല്‍ എന്നിവര്‍ക്ക് ഒപ്പം റിങ്കുസിംഗും ബാറ്റിംഗില്‍ ഉണ്ട്. ഓള്‍റൗണ്ടര്‍ ആയി വാഷിങ്ടന്‍ സുന്ദര്‍ ആണ് ടീമില്‍ ഉള്ളത്. ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ്, ഖലീല്‍ എന്നിവര്‍ ബൗളിംഗില്‍