മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള പുതുക്കിയ തീയതികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. മത്സരങ്ങള്‍ ഒരു ദിവസം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 26 ന് പകരം ജൂലൈ 27ന് ആകും ഈ പരമ്പര ഇനി ആരംഭിക്കും.
ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ഈ പര്യടനത്തില്‍ കളിക്കുന്നത്. ഗംഭീറിന്റെ കീഴിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാകും ഇത്. രോഹിത് ശര്‍മ്മയും കോഹ്ലിയും ഇല്ലാത്ത പര്യടനത്തില്‍ ഹാര്‍ദികോ രാഹുലോ ആകും ഇന്ത്യയുടെ ക്യാപ്റ്റന്‍. ഏകദിനത്തില്‍ രാഹുലും ടി20യില്‍ ഹാര്‍ദികും ക്യാപ്റ്റന്മാര്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.