അനീതി; ഹാര്‍ദിക്കിനെ ക്യാപ്റ്റനായി പരിഗണിക്കാത്തതിനെതിരെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍

ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഹാര്‍ദിക്കിനെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.

author-image
Athira Kalarikkal
New Update
hardhik

Hardhik Pandya

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതിനെതിരെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗാര്‍. ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു ഹാര്‍ദ്ദിക്ക്. താരത്തിനെ താരത്തിനെ മറികടന്നാണ് സൂര്യകുമാര്‍ യാദവിന്റെ വരവ്. ഇത് ഹാര്‍ദിക്കിനോട് കാണിക്കുന്നത് അനീതിയാണെന്നും സഞ്ജയ് പറഞ്ഞു. 

'ഹാര്‍ദ്ദിക്കിന് ടി20 നായകസ്ഥാനം നല്‍കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു കളിക്കാരന്‍ എന്ന നിലയില്‍ സെലക്ടര്‍മാര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പുതിയ പരിശീലകന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും എപ്പോഴും മനസ്സിലാക്കണം. എന്നാല്‍ തന്നെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഹാര്‍ദിക്കിനെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു. ഹാര്‍ദിക്കിനോട് ചെറിയ അനീതി ഉണ്ടായതായി എനിക്ക് ഇപ്പോഴും തോന്നുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

india hardhik pandya