ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വലിയ വിജയ പ്രതീക്ഷകളാണ് ഉള്ളത്. ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടിലേക്ക് കുതിക്കാന്‍ സാധിച്ചു. ഇനി വെറും മൂന്ന് കടമ്പകള്‍ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. സൂപ്പര്‍ എട്ട്, സെമി ഫൈനല്‍, ഫൈനല്‍, അത് അനായാസം ഇന്ത്യയ്ക്ക് ചാടികടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷെ സെമിഫൈനല്‍ ജയിക്കാതെയും ഇന്ത്യക്ക് നേരെ ഫൈനലിലേക്ക് പോകാനും സാധിക്കും.
സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് എയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. ഐസിസി നേരത്തേ തന്നെ ഇന്ത്യയെ ഒന്നാം സീഡുകളാക്കിയിരുന്നു. രണ്ടാം സീഡുകളായ ഓസ്ട്രേലിയയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു ടീം. അഫ്ഗാനിസ്ഥാനും ഗ്രൂപ്പിലേക്ക് എത്തിക്കഴിഞ്ഞു. ഇനി നാലാമത്തെയും അവസാനത്തെയും ടീമാണ് എത്താനുള്ളത്.
നിലവില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ബംഗ്ലാദേശിനു തന്നെയാണ് നിലവില്‍ ഏറ്റവുമധികം സാധ്യതയുള്ളത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം 20ന് അഫ്ഗാനിസ്താനെതിരേയാണ്. 22നാണ് ഇന്ത്യ- ബംഗ്ലാദേശ് മത്സരം. 24നു അവസാന കളിയില്‍ ഓസ്ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും. സെമി ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ 27നു നടക്കുന്ന രണ്ടാം സെമിയിലാണ് കളിക്കുക.
എന്നാല്‍ ഈ മല്‍സരത്തിനു മഴ സാധ്യതയുണ്ടെങ്കില്‍ ഇന്ത്യക്ക് അനായാസം ഫൈനലിലെത്താന്‍ സാധിക്കും. രണ്ടാം സെമി മാത്രമല്ല ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ സൂപ്പര്‍ എട്ട് മല്‍സരവും മഴ കാരണം ഉപേക്ഷിക്കരപ്പെടുകയും ചെയ്താല്‍ ഇന്ത്യയുടെ വിജയ സാധ്യതകള്‍ കൂടും. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരുമായുള്ള സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അനമായാസം മുന്നേറാനും സാധിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം ഓസീസുമായുള്ള അവസാന മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ ഗ്രൂപ്പ് ഒന്നിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറും. മഴ മൂലം സെമിഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചാല്‍ ടോപ് സീഡുകളെന്ന നിലയില്‍ ഇന്ത്യക്കാണ് ഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞ ലോകകപ്പിലും ഇന്ത്യക്ക് ഫൈനലില്‍ മുന്നേറാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒത്തുവന്നാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറി അത്ഭുതങ്ങള്‍ സൃഷ്ടിക്കാം.