ചെന്നൈ : ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ). ദുലീപ് ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, സിലക്ടര്‍മാര്‍ ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമിനെത്തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ കാന്‍പുരിലാണ് രണ്ടാം ടെസ്റ്റ്.