ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പചതിനൊന്നാം സീസണിലെ ആദ്യ മത്സരം തിരുവോണ നാളില്‍. തിരുവോണിലെ ലീഗിലെ ആദ്യ മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈപിടിക്കാന്‍ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെ കുട്ടികളും ഉണ്ടാകും. കീരിട ലഭ്യവുമായി ബ്ലാസ്റ്റേഴ്‌സ് കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റേഡിയത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെയാണ് ഇറങ്ങുന്നത്. വയനാട് ദുരന്തത്തിലെ സങ്കടത്തില്‍ നിന്നും ഒരു മോചനമാകട്ടെയെന്ന പ്രതീക്ഷിലാണ് ഐ എസ് എല്‍ ഫുട്‌ബോളിലേക്ക് ഇവരെ ചേര്‍ത്തുവയ്ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വയനാട്ടിലെ വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍ പിസ്‌കൂള്‍, മേപ്പാടി ഡബ്ല്യുഎംഒ സ്‌കൂള്‍ എന്നിവിടങ്ങളിലെ 24 കുട്ടികളാണ് ലീഗിലെ ആദ്യ മത്സരത്തിനായി കൊച്ചിയിലെത്തുന്നത്. ഇതില്‍ 22 പേര്‍ ബ്ലാസ്റ്റേഴ്‌സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങളുടെ ലൈനപ്പില്‍ മൈതാനത്തെത്തും. ശനിയാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പുറപ്പെടുന്ന കുട്ടികള്‍ കോഴിക്കോട് എത്തി ഷോപ്പിങ്ങും കഴിഞ്ഞിട്ടാണ് കൊച്ചിയിലെത്തുക. ഷൂസും ജഴ്‌സിയും ഉള്‍പ്പെടെയുള്ളവ കോഴിക്കോട്ടു നിന്നും വാങ്ങും.
ബ്ലാസ്ര്‌റേഴ്‌സ,ിന് കിട്ടാക്കനിയായ കിരീട നേട്ടം എന്ന നേട്ടത്തിനായാണ് നാളെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധക പിന്തുണ നിലനിര്‍ത്താന്‍ കിരീടം നേടിയേ തീരൂ. ബ്ലാസ്‌റ്റേഴ്‌സ് നാളെ ബ്ലാസ്റ്റ് ആക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
മൊറോക്കന്‍ മുന്‍നിര താരം നേഹ സദോയി, സ്പാനിഷ് ഫോര്‍വേഡ് ജീസസ് ജിമിനെസ്, ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടര്‍ കോഫ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചവരില്‍ പ്രമുഖര്‍. ഇവാന്‍ വുകോമനോവിച്ചിന് പകരം സ്വീഡന്‍കാരന്‍ മിഖായേല്‍ സ്റ്റാറേയാണ് പുതിയ പരിശീലകന്‍. സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ തന്നെയാണ് ഇത്തവണയും ക്യാപ്റ്റന്‍.