സാമ്പത്തിക തട്ടിപ്പ് കേസ്; ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരന്‍ അറസ്റ്റില്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. ഹാര്‍ദ്ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

author-image
Athira Kalarikkal
Updated On
New Update
Hardhik Pandya

Photo: ( twitter)

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍.

ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദ്ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഹാര്‍ദ്ദിക് നല്‍കിയ പരാതിയിലാണ് സഹോദരനെ അറസ്റ്റ് ചെയ്തത്.  ഹാര്‍ദ്ദിക്കിന്റെയും സഹോദരന്‍ ക്രുണാലിന്റെയും പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വക മാറ്റിയെന്നും ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് പരാതി. വൈഭവ് പാണ്ഡ്യയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2021 ലാണ് ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യയുമായി ചേര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിച്ചിരുന്നു. കരാര്‍ പ്രകാരം ഹാര്‍ദ്ദിക്കിനും ക്രുണാലിനും ലാഭത്തില്‍ നിന്ന് 40 ശതമാനം വീതവും വൈഭവിന് 20 ശതമാനവുമാണ് ലഭിക്കുക.

എന്നാല്‍ ലാഭം പങ്കിടാതെ മറ്റൊരു കമ്പനി ആരംഭിച്ച് ബിസിനസിലെ ലാഭം പുതിയ കമ്പനിയിലേക്ക് വകമാറ്റുകയാണ് ചെയ്തത്. 

 

hardhik pandya Krunal pandya