വണ്‍ ജഴ്‌സി, വണ്‍ നാഷന്‍; ഇന്ത്യന്‍ ടീം പുതിയ ജഴ്‌സി പുറത്തുവിട്ടു

നീലയും ഓറഞ്ചും നിറമുള്ളതാണ് പുതിയ ജഴ്‌സി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹതാരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജഴ്‌സി ഗ്രൗണ്ടില്‍ എത്തുന്നതായാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചു തയാറാക്കിയ വിഡിയോയില്‍ ഉള്ളത്. 

author-image
Athira Kalarikkal
New Update
Jersey

ഇന്ത്യൻ ടീം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോയിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി പുറത്തിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം വഴിയാണ് ജഴ്‌സി അവതരിപ്പിച്ചത്. നീലയും ഓറഞ്ചും നിറമുള്ളതാണ് പുതിയ ജഴ്‌സി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹതാരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജഴ്‌സി ഗ്രൗണ്ടില്‍ എത്തുന്നതായാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചു തയാറാക്കിയ വിഡിയോയില്‍ ഉള്ളത്. 

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍  റോയല്‍സിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തും ലോകകപ്പ് ടീമിലുണ്ട്. യുഎസിലും വെസ്റ്റിന്‍ഡീസിലുമായാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. 

ഇന്ത്യന്‍ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

 

 

 

 

 

indian team t20 world cup 2024 Jersey Launch