ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

1983 പോയിന്റുമായി റാങ്കിംഗ് റൗണ്ടില്‍ 4-ാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മൂവരും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. ക്വാര്‍ട്ടര്‍ കടന്നാല്‍ ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയന്‍ ടീമിനെ നേരിടേണ്ടി വരും. അമ്പെയ്ത്തിലെ വന്‍ ശക്തികളാണ് ദക്ഷിണ കൊറിയ.

author-image
Athira Kalarikkal
New Update
web 2
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് ഒളിമ്പിക്‌സ് ഇന്ത്യയ്ക്ക് മിന്നും തുടക്കം. ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ടീം ഇനത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. 1983 പോയിന്റുമായി റാങ്കിംഗ് റൗണ്ടില്‍ 4-ാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മൂവരും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

ജൂലൈ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ്സ് മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. മെഡല്‍ ആരു വിജയിക്കും എന്ന് അന്ന് തന്നെ അറിയാനാകും. ക്വാര്‍ട്ടര്‍ കടന്നാല്‍ ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയന്‍ ടീമിനെ നേരിടേണ്ടി വരും. അമ്പെയ്ത്തിലെ വന്‍ ശക്തികളാണ് ദക്ഷിണ കൊറിയ.

 

sports news Archery latest news sports news paris olympics 2024