ടെസ്റ്റ് പരമ്പരയിലെ നേട്ടത്തിന് പിന്നാലെ ബംഗ്ലദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ നാളെയിറങ്ങും. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവില്‍ ഏഴ് വിക്കറ്റ് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇനി ഇറങ്ങുക. മത്സരം തുടങ്ങുക ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ്. ആദ്യ മത്സരത്തില്‍ പൊരുതാതെ കീഴടങ്ങിയതിന്റെ നാണക്കേട് മായ്ക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനുമാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ(30ന്) തൂത്തുവാരിയിരുന്നു.
മുന്‍നിര താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ കരുത്തിനെ വെല്ലുവിളിക്കാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നില്ല. നാളെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ അതുകൊണ്ടുതന്നെ മികച്ച പോരാട്ടമെങ്കിലും കാഴ്ചവെക്കാനാകും ബംഗ്ലാദേശിന്റെ ശ്രമം. മലയാളി താരം സഞ്ജു സാംസണും നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഏറെ അനിവാര്യമാണ്.