സിംബാബ്വെ പര്യടനം; ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം ? സാധ്യതകള്‍ നോക്കാം

ജയ്സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റുതുരാജ് ഗെക്‌വാദ് ആയിരിക്കും ക്രീസില്‍. ബാറ്റിങില്‍ മാറ്റം വരുത്തുകയാണെങ്കില്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കാനാണ് സാധ്യത.

author-image
Athira Kalarikkal
New Update
india - zimbabwe m

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരാരെ : സിംബാബ്വെക്കെതിരായ നാലാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ വിണ്ടും മാറ്റം. മത്സരത്തിന്റെ നാലാം ദിനം ബൗളിങ് നിരയില്‍ മാറ്റം വരുത്തുവാനാണ് നീക്കം. ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കാന്‍ സാധ്യത ഏറെയാണ്. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ ടീമില്‍ തുടരും. ജയ്സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റുതുരാജ് ഗെക്‌വാദ് ആയിരിക്കും ക്രീസില്‍. ബാറ്റിങില്‍ മാറ്റം വരുത്തുകയാണെങ്കില്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കാനാണ് സാധ്യത. മത്സരത്തില്‍ കളിച്ച താരങ്ങളെ  മാറ്റിയാല്‍ റിയാന്‍ പരാഗ് ടീമിലെത്താനാണ് സാധ്യത.  നാളെ നിര്‍ണ്ണായകമായ പോരാട്ടമാണ് നടക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്താമാക്കാനാകും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. 

സിബാംബ്വെക്കെതിരെ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ / റിയാന്‍ പരാഗ്, റുതുരാജ് ഗെയ്ക്വാദ് / റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് / തുഷാര്‍ ദേശ്പാണ്ഡെ.

 

 

india Zimbabwe