പല്ലെക്കെലെ : ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ 137/9 എന്ന സ്‌കോര്‍ നേടി ഇന്ത്യ. ഒരു ഘട്ടത്തില്‍ 48/5 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു ഇന്ത്യ. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ആറാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍ റിയാന്‍ പരാഗ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. വാഷിംഗ്ടണ്‍ സുന്ദറും നിര്‍ണ്ണായക സംഭാവന നല്‍കി.
ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജൈസ്വാളിനെ നഷ്ടമായി. സഞ്ജു സാംസണ്‍ പൂജ്യത്തിനും റിങ്കു സിംഗ് ഒരു റണ്‍സും നേടി പുറത്തായപ്പോള്‍ ഇന്ത്യ 14/3 എന്ന നിലയിലേക്ക് വീണു.
39 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ പൊരുതി നിന്നാണ് ടീമിനെ 117 റണ്‍സിലേക്ക് എത്തിച്ചത്. റിയാന്‍ പരാഗ് 26 റണ്‍സുമായി ഗില്ലിന് പിന്തുണ നല്‍കി. 48/5 എന്ന നിലയില്‍ നിന്ന് ഗില്‍ പരാഗ് കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറ് കടത്തിയത്. 54 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വാലറ്റത്തില്‍ 25 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും തിളങ്ങിയപ്പോള്‍ ഇന്ത്യ 137 റണ്‍സ് നേടി.