ബെംഗളൂരു : ആദ്യ കളി മഴ കാരണം മാറ്റിവെച്ചപ്പോഴും നിറഞ്ഞ പ്രതീക്ഷയിലായിരുന്നു ആരാധകരും. എന്നാല്‍ ടോസ് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യാസിലാന്‍ഡിന് മുന്നില്‍ പതറി. ആദ്യ ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ 46 റണ്‍സിന് പുറത്തായി. 49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. അഞ്ച് പേര്‍ റണ്‍സെടുക്കാതെ പുറത്തായി.
ചിന്നസ്വാമിയില്‍ ചെറിയ സ്‌കോറെന്ന നാണക്കേടില്‍ ഇന്ത്യ
ആദ്യ ഇന്നിങ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ചെറിയ സ്‌കോറെന്ന നാണക്കേടിലാണഅ ഇന്ത്യ. 2020 ല്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിനു പുറത്തായിട്ടുണ്ട്. 1974ല്‍ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്‌സില്‍ 42 റണ്‍സിനും ഓള്‍ഔട്ടായി. നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ ടീം ഇന്ത്യയുടെ ചെറിയ ഇന്നിങ്‌സ് സ്‌കോര്‍ കൂടിയാണിത്.
63പന്തുകള്‍ നേരിട്ട ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സെടുത്തും പുറത്തായി. ന്യൂസീലന്‍ഡിനായി ഫാസ്റ്റ് ബോളര്‍ മാറ്റ് ഹെന്റി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഒറൂക്ക് നാലു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായത്.
ഏഴാം ഓവറില്‍ പേസര്‍ ടിം സൗത്തിയുടെ പന്തില്‍ രോഹിത് ബോള്‍ഡാകുകയായിരുന്നു. വില്‍ ഒറൂകിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ സര്‍ഫറാസും പുറത്തായി. ആറു പന്തുകള്‍ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെന്റിയുടെ പന്തില്‍ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ അശ്വിനും പുറത്തായി.