ഇന്ത്യ ഓള്‍ഔട്ട്; കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം

സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്റെയും ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിന്‍ബലത്തിലാണ് ഇന്ത്യ 462 റണ്‍സിലെത്തിയത്.

author-image
Athira Kalarikkal
New Update
india v/s newzealand

India V/s Newzealand

ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ഔട്ടായി. കിവീസിന് വിജയിക്കാന്‍ 107 റണ്‍സ് വേണം. താരതമ്യേന അനായാസമായ ലക്ഷ്യം കൈവരിക്കാന്‍ ഒരു മുഴുവന്‍ ദിവസം മുന്നിലുണ്ട്. സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്റെയും ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിന്‍ബലത്തിലാണ് ഇന്ത്യ 462 റണ്‍സിലെത്തിയത്. 150 റണ്‍സെടുത്ത സര്‍ഫറാസാണ് ടോപ് സ്‌കോറര്‍. നാലാം ടെസ്റ്റ് കളിക്കുന്ന സര്‍ഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. സ്‌കോര്‍: ഇന്ത്യ-46, 462, ന്യൂസിലന്‍ഡ്- 402

രണ്ടാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റേയും സര്‍ഫറാസ് ഖാന്റേയും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് വന്നവരാര്‍ക്കും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനായില്ല. കെ.എല്‍ രാഹുല്‍(12), രവീന്ദ്ര ജഡേജ(5), രവിചന്ദ്രന്‍ അശ്വിന്‍(15), ജസ്പ്രീത് ബുംറ(0), മുഹമ്മദ് സിറാജ്(0) എന്നിവര്‍ വേഗം കൂടാരം കയറി. കുല്‍ദീപ് യാദവ് ആറ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ആദ്യ ഇന്നിങ്‌സില്‍ ഡക്കായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി പ്രായശ്ചിത്തം ചെയ്ത സര്‍ഫറാസ് ഖാന്റെ മികവിലായിരുന്നു ഇന്ത്യയുടെ പോരാട്ടം. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.

യശ്വസി ജയ്സ്വാളും രോഹിത് ശര്‍മയുംചേര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് നേടി. ജയ്‌സ്വാളിനെ അജാസ് പട്ടേലിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡല്‍ സ്റ്റമ്പ് ചെയ്തു. 63 പന്തില്‍ ഒരു സിക്‌സും എട്ടു ഫോറമുള്‍പ്പെടെ 52 റണ്‍സെടുത്ത രോഹിത് ശര്‍മ നിര്‍ഭാഗ്യകരമായി ഔട്ടായി.

അജാസിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ക്കൊണ്ട് നിലത്തുകുത്തിയശേഷം സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 136 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ ട്രാക്കിലാക്കി. 57-റണ്‍സിലെത്തിയപ്പോള്‍ കോലിയുടെ ക്യാച്ച് സ്ലിപ്പില്‍ അജാസ് നഷ്ടപ്പെടുത്തിയിരുന്നു. ഗ്ലെന്‍ ഫിലിപ്സിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

2500 റണ്‍സ് പിന്നിട്ട് പന്ത്  

 2500 റണ്‍സ് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ താരം റിഷഭ് പന്ത്. ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യന്‍ റെക്കോര്‍ഡിട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ന്ത് 2500 റണ്‍സ്99 റണ്‍സെടുത്ത് പുറത്തായ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറി. 62 ഇന്നിംഗ്‌സില്‍ നിന്നാണ് താരം ഈ നേട്ടം പിന്നിട്ടത്. 69 ഇന്നിംഗ്‌സുകളില്‍ 2500 റണ്‍സ് തികച്ച എം എസ് ധോണിയെയാണ് റിഷഭ് പന്ത് മറികടന്നത്. 

 

india rishab panth india vs newzealand