ബുമ്ര മൂന്നു വിക്കറ്റ്... സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം, അഫ്ഗാനിസ്ഥാനെ വീഴ്ത്തി

തുടക്കത്തില്‍ മോശം പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്. പിന്നീട് കോലി - റിഷഭ് പന്ത് (11 പന്തില്‍ 20) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു.

author-image
Vishnupriya
Updated On
New Update
t2

വിരാട് കോലിയും രോഹിത് ശര്‍മയും ബാറ്റിങ്ങിനിടെ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം.  അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 47 റണ്‍സിന് ജയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 

സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. 

മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. 23 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസ് (11), ഇബ്രാഹിം സദ്രാന്‍ (8), ഹസ്രതുള്ള സസൈ (2) എന്നിവരാണ് പുറത്തായത്. ഗുല്‍ബാദിന്‍ നെയ്ബ് (17), അസ്മതുള്ള ഒമര്‍സായ് (26), നജീബുള്ള സദ്രാന്‍ (19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (2), നവീന്‍ ഉല്‍ ഹഖ് (0), നൂര്‍ അഹമ്മദ് (12), നവീന്‍ ഉല്‍ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (4) എന്നിവര്‍ പുറത്താവാതെ നിന്നു.

 

 

 

 

T20 World Cup india vs afghanistan