വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാ കപ്പ് ഇന്ത്യയിലേക്ക്

മണ്‍സൂണിന് ശേഷം സെപ്റ്റംബറിലാണ് ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത.  ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന് വേദിയാകുന്നത്. 1990-91 സീസണിലാണ് ഇന്ത്യ ഇതിന് മുമ്പ് ആദ്യമായി ഏഷ്യാ കപ്പിന് വേദിയായത്.

author-image
Athira Kalarikkal
New Update
asia cup 2025

India to host tournament in T20 format

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : ഏഷ്യാ കപ്പിന് വേദിയായി ഇന്ത്യ. ഏഷ്യാ കപ്പ് എന്ന് നടത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.  മണ്‍സൂണിന് ശേഷം സെപ്റ്റംബറിലാണ് ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത.  ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന് വേദിയാകുന്നത്. 1990-91 സീസണിലാണ് ഇന്ത്യ ഇതിന് മുമ്പ് ആദ്യമായി ഏഷ്യാ കപ്പിന് വേദിയായത്. മൂന്ന് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ തന്നെയായിരുന്നു കപ്പുയര്‍ത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ അന്ന് വിജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജയ് മഞ്ജരേക്കര്‍, ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇപ്പോള്‍ നീണ്ട 34 വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പിന് വീണ്ടും ഇന്ത്യ വേദിയാകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2025 ഏഷ്യാ കപ്പിന് പുറമെ 2026ല്‍ നടക്കുന്ന ടി-20 ലോകകപ്പിനും ഇന്ത്യ സഹ ആതിഥേയരാണ്. ശ്രീലങ്കക്കൊപ്പമാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും ശ്രീലങ്കയും ഇതിനോടകം തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

 

india asia cup