ഗ്വാളിയോര്‍ : ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ ഞായറാഴ്ച മത്സരത്തിനിറങ്ങും. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മായ്ക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പരയും തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യരകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
പരിക്കിന് ശേഷം സൂര്യകുമാര്‍ യാദവ് ദേശീയ കുപ്പായത്തിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്. ഒരു കൂട്ടം യുവതാരങ്ങളും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.