ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ബുധനാഴ്ച

ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം. മുന്‍നിര താരങ്ങള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല.

author-image
Athira Kalarikkal
New Update
indiasouth africa

File Photo

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം. മുന്‍നിര താരങ്ങള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. അഭിഷേക് ശര്‍മ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. 

ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും റിങ്കു സിംഗിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കുന്നില്ല.

ഓപ്പണിംഗില്‍ അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദന. അഭിഷേക് ശര്‍മക്ക് പകരം ഓപ്പണിംഗില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കാന്‍ സാധ്യതയേറെയാണ്. അഭിഷേകും സഞ്ജുവും മാത്രമാണ് ടീമിലെ ഓപ്പണര്‍മാരെന്നതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല. 

പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതല്‍. അവസാന ടി20യില്‍ കൂറ്റന്‍ സ്‌കോര്‍ പിറന്ന ഗ്രൗ്ട് കൂടിയാണിത്.

2023ല്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിന്‍ഡീസ് 258 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷണാഫ്രിക്ക സ്‌കോര്‍ മറികടക്കുകയും ചെയ്തു. 517 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. 35 സിക്സുകളും മത്സരത്തിലുണ്ടായിരുന്നു. 100 റണ്‍സാണ് സെഞ്ചൂറിയനിലെ ഏറ്റവും ചെറിയ സ്‌കോര്‍. 

 

india vs southafrica