ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ വേദിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും വടംവലി തുടരുന്നതിനിടെ ഇന്ത്യക്കെതിരേ പ്രതികരണവുമായി പാക് താരം മുഹമ്മദ് ആമിര്‍.
ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്നും പകരം ടൂണ്‍മെന്റിലേക്ക് പുതിയ ടീമിനെ നിശ്ചയിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവണമെന്നും മുഹമ്മദ് ആമിര്‍ പറഞ്ഞു.
'ഇന്ത്യ കാരണം മറ്റുള്ള രാജ്യങ്ങള്‍ കൂടി ബുദ്ധിമുട്ടുകയാണ്. ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങി കൊടുക്കുകയല്ല ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് എന്ന നിലയില്‍ ഐസിസി ചെയ്യേണ്ടത്, മറ്റ് ടീമുകള്‍ക്കില്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നങ്ങളാണ് പാകിസ്താനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ളത്?' മുഹമ്മദ് ആമിര്‍ ചോദിച്ചു.
അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താനില്‍ കളിക്കാന്‍ വരില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ബിസിസിഐ. ഇന്ത്യയുടെ മത്സരം ദുബായിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലില്‍ കളി നടത്തണമെന്ന ആവശ്യവും ബിസിസിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വരെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി 2025 ലെ വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നതടക്കം ആലോചിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
അവസാനമായി 2008 ഏഷ്യ കപ്പിലാണ് പാകിസ്താനില്‍ ഇന്ത്യ അവസാനമായി കളിച്ചത്. 2023ല്‍ പാകിസ്താനില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്റ് നടന്നപ്പോഴും ഇന്ത്യ പാക്‌സിതാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. ഹൈബ്രിഡ് രീതിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു നടത്തിയിരുന്നത്.
ഇന്ത്യയെ പുറത്താക്കി പുതിയ ടീമിനെ ഉള്‍പ്പെടുത്തണം: മുഹമ്മദ് ആമിര്‍
ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്നും പകരം ടൂണ്‍മെന്റിലേക്ക് പുതിയ ടീമിനെ നിശ്ചയിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവണമെന്നും മുഹമ്മദ് ആമിര്‍ പറഞ്ഞു.
New Update