ഏഷ്യാ കപ്പില്‍ യുഎഇയെ വീഴ്ത്തി ഇന്ത്യ സെമിയില്‍

റിച്ചയുടെ ഇന്നിങ്‌സില്‍ 1 സിക്‌സും 12 ഫോറും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കോര്‍ 66 റണ്‍സും എടുത്തു. 47 പന്തില്‍ 66 റണ്‍സ് ഹര്‍മന്‍പ്രീത് എടുത്തു.

author-image
Athira Kalarikkal
New Update
mainoo
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീലങ്ക : ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ സെമിഫൈനലിലെത്തി. ഇന്ന് യു എ ഇയെ നേരിട്ട ഇന്ത്യ 78 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 201 എന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു. ഇന്ത്യക്ക് ആയി ഇന്ന് റിച്ച് ഘോഷാണ് തിളങ്ങിയത്. റിച്ച 29 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. റിച്ച ആണ് പ്ലയര്‍ ഓഫ് ദി മാച്ച് ആയതും.

റിച്ചയുടെ ഇന്നിങ്‌സില്‍ 1 സിക്‌സും 12 ഫോറും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കോര്‍ 66 റണ്‍സും എടുത്തു. 47 പന്തില്‍ 66 റണ്‍സ് ഹര്‍മന്‍പ്രീത് എടുത്തു. 1 സിക്‌സും 7 ഫോറും അടിച്ചു. ഷഫാലി വര്‍മ 37 റണ്‍സും എടുത്തിരുന്നു.

മറുപടി ബാറ്റിങിന് ഇറങ്ങിയ യു എ ഇ 20 ഓവറില്‍ 123-7 എന്ന സ്‌കോര്‍ മാത്രമെ നേടിയുള്ളൂ. 40 റണ്‍സ് എടുത്ത കവിശ ആണ് അവരുടെ ടോപ് സ്‌കോറര്‍ ആയത്. ഇന്ത്യക്ക് ആയി ദീപ്തി ശര്‍മ്മ 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.

 

india asia cup