2025ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ഇന്ത്യ പോകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് ഏഷ്യ കപ്പ് നടത്തിയതു പൊലെ ഹൈബ്രിഡ് ആയി നടത്തണം എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആവശ്യം.
ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) ആവശ്യപ്പെടും. നേരത്തെ പാകിസ്താന്‍ ഏഷ്യാ കപ്പിന് ആതിഥ്യം വഹിച്ചപ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഫൈനല്‍ ഉള്‍പ്പെടെ ശ്രീലങ്കയില്‍ ആയിരുന്നു നടത്തിയിരുന്നത്.