ന്യൂയോര്‍ക്കിലെ നാസ കൗണ്ടി സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ ത്രില്ലര്‍ മത്സരം. ലോകകപ്പിനായി ഓസ്ട്രലിയയില്‍ നിന്നെത്തിച്ച 6 ഡ്രോപ് ഇന്‍ പിച്ചുകളാണ് ഈ സ്റ്റേഡിയത്തിലുള്ളത്. സ്റ്റേഡിയത്തിലെ പിച്ചിന്റെ കാര്യത്തില്‍ ചില വിമര്‍ശനമുയര്‍ന്നതോടെ സംഘാടകര്‍ മെച്ചപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. കൗണ്ടി സ്റ്റേഡിയത്തിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.
ഇന്ത്യ- പാക് മത്സരത്തില്‍ ഐഎസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത് സുരക്ഷയിലാണ് മത്സരം നടക്കുന്നത്. ലോക്കല്‍ പൊലീസിനു പുറമേ എഫ്ബിഐ, യുഎസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ടീം എന്നിവരെയും സുരക്ഷാ ഒരുക്കങ്ങള്‍ക്കായി ഏര്‍പ്പെടുത്തി. പരിശോധനയ്ക്കു ശേഷമെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ആള്‍ക്കാരെ കയറ്റിവിടുകയുള്ളൂ. 34,000 കാണികളാണ് മത്സരം കാണുവാനായി എത്തുന്നത്.
അതേസമയം, കാലാവസ്ഥാ ഭീഷണിയുള്ളതിനാല്‍ ഇന്ത്യ - പാകിസ്ഥാന്‍ എക്‌സൈറ്റിങ് മാച്ച് മഴയില്‍ ഒലിച്ചുപോകുമെന്ന എന്ന ആശങ്കയുമുണ്ട്. ന്യൂയോര്‍ക്കില്‍ 51 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.