ഡല്‍ഹി : ടി20 പ്രഖ്യാപനത്തിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന റുതുരാജ് ഗെയ്ക്ക്വാദിന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ബിസിസിഐയില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് കാരണമെന്ന് മുന്‍ താരം വിമര്‍ശിച്ചു.
ശുഭ്മാന്‍ ഗില്‍ ഫോം ഔട്ടാണ്, റിസര്‍വ് നിരയിലും ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ 17 ഇന്നിംഗ്‌സുകളില്‍ നിന്ന് 500ലധികം റണ്‍സ് റുതുരാജ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വന്റി 20 മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് റുതുരാജെന്നും എന്തുകൊണ്ടും ലോകകപ്പ് ടീമിലെ അംഗത്വം അര്‍ഹിച്ചിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
ഗില്ലിന് കുറച്ചധികം അവസരങ്ങള്‍ ലഭിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരുപോലെ പരാജയപ്പെട്ടു. എന്നിട്ടും ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് തീര്‍ച്ചയായും സ്വജനപക്ഷപാതമാണ്. ബിസിസിഐയില്‍ അതിന്റെ അളവ് വര്‍ദ്ധിച്ചിരിക്കുന്നതായും ശ്രീകാന്ത് ആരോപിച്ചു.