ചരിത്രനേട്ടത്തിലേക്ക് കണ്ണും നട്ട് ഇന്ത്യ

ചരിത്ര നേട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലും കൂടയാണ് ഇന്ത്യ. ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാനാകും. 

author-image
Athira Kalarikkal
New Update
TEST

Since making their Test debut in 1932, India have featured in 579 matches

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : കുറച്ച് ഇവേളകള്‍ക്ക് ശേഷം ക്രിക്കര്‌റ് പ്രേമികളെ ആവേശത്തിലാക്കാന്‍ ഇന്ത്യന്‍ ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങുകയാണ്. 19 വ്യാഴാഴ്ചയാണ് ബംഗ്ലാദേശിനെതിരെയുള്ള മത്സരം ചെന്നൈയില്‍ തുടക്കമാകുന്നത്. ചരിത്ര നേട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലും കൂടയാണ് ഇന്ത്യ. ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാനാകും. 

1932-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ  579 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ ജയിച്ച കളികളുടെയും തോറ്റ കളികളുടെയും എണ്ണം 178 ആണ്. 222 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ബംഗ്ലാദേശിനെതിരെ ചെന്നൈയില്‍ ജയിക്കാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങളുടെ എണ്ണം 179 ആകും.

 അങ്ങനെ വന്നാല്‍ 1932-ല്‍ തുടങ്ങിയ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി തോല്‍വികളെക്കാള്‍ ജയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 92 വര്‍ഷത്തിനിടെ ആദ്യമായാകും ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുക.

ടെസ്ര്‌റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെത്തിയത്. പരിശീലകന്‍ ഗൗതം ഗംഭീര്‍ എ എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

 

 

test cricket Rohit Sharmma India vs Bangladesh