കാൻബറ: ഇന്ത്യയും ഓസീസ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും തമ്മിലുള്ള പരിശീലന മത്സരം ആദ്യ ദിനം മഴ ബാധിച്ചു.അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ പര്യടനത്തിന് എത്തിയിരിക്കുന്നത്.പെർത്തിലായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്.രണ്ടാം മത്സരം ഡേ-നൈറ്റ് മത്സരമായാണ് നടക്കുക.
നേരത്തെ ഇന്ത്യ പരിശീലന മത്സരം നടത്താൻ തീരുമാനിച്ചിരുന്നു.ഇന്ത്യ- ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരേ രണ്ട് ദിവസത്തെ ഡേ-നൈറ്റ് പരിശീലന മത്സരമാണ് കളിക്കാനിരുന്നത്.പരിശീലന മത്സരം ഇന്ന് തുടങ്ങേണ്ടതായിരുന്നു.എന്നാൽ,മഴ കാരണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മത്സരം ആരംഭിച്ചില്ല.മഴ ടോസ് വൈകാനും കാരണമായി.പരിശീലന മത്സരത്തിൻ്റെ ആദ്യ ദിനം കനത്ത മഴ പെയ്യുന്നതിനാൽ മത്സരം റദ്ദാക്കാൻ സാധ്യതയുണ്ട്.
രണ്ടാം ദിനമായ നാളെ പരിശീലന മത്സരം നടക്കുമെന്നാണ് കരുതുന്നത്. അന്ന് മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നു .അതിനാൽ ഇന്ത്യൻ താരങ്ങൾക്ക് ഒരു ദിവസം മാത്രമേ പരിശീലനം നടത്താനാകൂ.രണ്ടാം ടെസ്റ്റ് ഡിസംബർ ആറിന് അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിൽ ആരംഭിക്കും.2018ൽ ഇതേ അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യ ഇന്നിംഗ്‌സിൽ 36 റൺസിന് തോറ്റിരുന്നു എന്നതും' ശ്രദ്ധേയമാണ്.