ഐസിസി ടെസ്റ്റ് റാങ്കിങ്; കോലി പുറത്ത്

ന്യൂസിലന്‍ഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ കോഹ്ലിയുടെ മോശം പ്രകടനമാണ് ഈ വീഴ്ചക്ക് കാരണം.

author-image
Athira Kalarikkal
New Update
Virat Ko

Virat Kohli (File Photo)

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഐസിസി പുരുഷന്മാരുടെ ടോപ്പ് 20 ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നിന്ന് പുറത്തായി. 2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോഹ്ലി 20ന് താഴെ പോകുന്നത്. ന്യൂസിലന്‍ഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ കോഹ്ലിയുടെ മോശം പ്രകടനമാണ് ഈ വീഴ്ചക്ക് കാരണം. ന്യൂസിലന്‍ഡിന് എതിരെ കോഹ്ലി 93 റണ്‍സ് മാത്രമാണ് ആകെ നേടിയത്. 

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്തും ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചലും ഗണ്യമായ മുന്നേറ്റം നടത്തി. മൂന്നാം ടെസ്റ്റിലെ 60, 64 സ്‌കോറുകള്‍ പന്തിന്റെ സ്‌കോറുകള്‍ അഞ്ച് സ്ഥാനങ്ങള്‍ കയറി ആറാം സ്ഥാനത്തെത്തിച്ചു. മിച്ചല്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്‍ 20-ല്‍ നിന്ന് 16-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പ്ലെയര്‍ ഓഫ് ദി സീരീസ് ആയ വില്‍ യംഗ് 29 സ്ഥാനങ്ങള്‍ കയറി 550 റേറ്റിംഗ് പോയിന്റുമായി തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 44-ാം സ്ഥാനത്തെത്തി.

 

india Virat Kohli