ഹൈദരാബാദ് : ഹൈദരാബാദ് എഫ് സിക്ക് രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് വിലക്ക്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാണ് അടുത്ത രണ്ട് വിന്‍ഡോകളിലേക്ക് പുതിയ കളിക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഹൈദരാബാദ് എഫ്സിയെ കമ്മിറ്റി വിലക്കിയത്. ഫിഫയുടെ ട്രാന്‍സ്ഫര്‍ ബാന്‍ നേരിടുന്ന ഹൈദരാബാദ് എഫ് സിയെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലെയര്‍ സ്റ്റാറ്റസ് കമ്മിറ്റിയാണ് പുതുതായി വിലക്കിയിരിക്കുന്നത്. രണ്ടാം തവണയാണ് ഹൈദരാബാദ് എഫ് സിയെ വിലക്കുന്നത്.
രജിസ്‌ട്രേഷന്‍ വിന്‍ഡോ മുതല്‍ ആയ ജൂണിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും വിലക്ക് തുടരും. 2024-25 സീസണില്‍ മുഴുവന്‍ പുതിയ കളിക്കാരെ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈദരാബാദിന് അനുവാദമില്ല. മുന്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ ബാര്‍ത്തലോമിയോ ഒഗ്ബെച്ചെക്ക് പണം നല്‍കുന്നതില്‍ ക്ലബ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ആയിരുന്നു ഫിഫ ഹൈദരാബാദ് ക്ലബിനെ വിലക്കിയത്. അഞ്ചില്‍ അധികം താരങ്ങള്‍ ഹൈദരാബാദ് എഫ് സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് ക്ലബ് വിട്ടു.