ഹോക്കി: പുതുച്ചേരിയെ തോല്‍പ്പിച്ച്  കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍

ദക്ഷിണ മേഖലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള വനിതകള്‍, പുതുച്ചേരിയേയും മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരള പുരുഷ ടീം.

author-image
Prana
New Update
Hockey
Listen to this article
0.75x 1x 1.5x
00:00 / 00:00

ദക്ഷിണ മേഖലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള വനിതകള്‍, പുതുച്ചേരിയേയും മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരള പുരുഷ ടീം. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള വനിതാ ടീം പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് നാല് മിനുട്ടിന് ശേഷം കേരളം ആദ്യ ഗോള്‍ നേടി. 19 ാം മിനുട്ടില്‍ അഭയ ജോതിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോളടി മേളമായിരുന്നു കണ്ടത്.
22 ാം മിനുട്ടില്‍ പരമേശ്വരി പിനപ്‌ത്തോളയും 28 ാം മിനുട്ടില്‍ സമദ് രേഷ്മയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ എട്ട് ഗോളാണ് കേരളം അടിച്ചു കൂട്ടിയത്. രണ്ടാം പകുതി ആരംഭിച്ച് നാല് മിനുട്ടിനുള്ളില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി പരമേശ്വരിയുടെ വകയായിരുന്നു ഗോള്‍. 37 ാം മിനുട്ടിലും 46ാം മിനുട്ടിലും പരമേശ്വരി പതുച്ചേരിയുടെ വലകുലുക്കി. നാല് ഗോളാണ് താരം നേടിയത്.
രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ (48,57) നേടി കേരളത്തിന്റെ അഭയ ജോതി ഹാട്രിക്ക് നേടി. കേരളത്തിന് വേണ്ടി കാര്‍ത്തിക, ഷാനിയ, എന്നിവര്‍ ഓരോ ഗോളും സമദ് രേഷ്മ ഇരട്ട ഗോളും നേടി. നാല് ഗോള്‍ നേടിയ പരമേശ്വരിയാണ് മത്സരത്തിലെ താരം. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം തെലങ്കാനലെ നേരിടും. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി കേരളം വനിതകളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
കേരള പുരുഷ ടീമിന് മുന്നില്‍ പുതുച്ചേരിയും കീഴടങ്ങി. മൂന്നാം മത്സരത്തിന് ഇറങ്ങിയ പുരുഷ ടീം പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 
വനിതകളുടെ മറ്റു രണ്ട് മത്സരങ്ങളില്‍ വിജയം തുടര്‍ന്ന് തമിഴ്‌നാടും ആന്ധ്രാപ്രദേശും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് തെലുങ്കാനയെയാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. തമിഴ്‌നാട് ക്യാപ്റ്റന്‍ ജോവിന് ഹാട്രിക്ക് നേടി. ജോവിനയാണ് മത്സരത്തിലെ താരം.

kerala hockey