ഹോക്കി: മലേഷ്യയെ എട്ടടിയില്‍ അടക്കി ഇന്ത്യ

ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ജയം. സ്‌െ്രെടക്കര്‍ രാജ്കുമാര്‍ പാല്‍ ഹാട്രിക്കും അരെയ്ജീത് സിങ് ഇരട്ട ഗോളുകളും നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണിത്.

author-image
Prana
New Update
hockey ( wins)
Listen to this article
0.75x 1x 1.5x
00:00 / 00:00

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ജയം. സ്‌െ്രെടക്കര്‍ രാജ്കുമാര്‍ പാല്‍ ഹാട്രിക്കും അരെയ്ജീത് സിങ് ഇരട്ട ഗോളുകളും നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണിത്.
രാജ്കുമാര്‍ പാലിന്റെ കന്നി അന്താരാഷ്ട്ര ഹാട്രിക്കാണ് മലേഷ്യക്കെതിരേ നേടിയത്. രണ്ട് ഗോളുകള്‍ നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ഇരുപതുകാരനായ അരെയ്ജീത് സിങ് ആണ് കളിയിലെ താരം. മൂന്നാം മിനിറ്റില്‍ തന്നെ രാജ്കുമാര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുശേഷം അരെയ്ജീത് സിങ്ങും ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ജുഗ്രാജ് സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലെത്തി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് വകയായിരുന്നു നാലാം ഗോള്‍. രണ്ട്, മൂന്ന് ക്വാര്‍ട്ടറുകളില്‍ ഓരോ ഗോള്‍ കൂടി നേടി രാജ്കുമാര്‍ ഹാട്രിക് തികച്ചു. മൂന്നാം ക്വാര്‍ട്ടറില്‍ത്തന്നെയാണ് അരെയ്ജീത് സിങ് ഇരട്ട തികച്ചതും. ഉത്തം സിങ്ങും ഒരു ഗോള്‍ നേടി. മലേഷ്യക്കായി ഏക ഗോള്‍ നേടിയത് അനുവര്‍ അഖീമുള്ളയാണ്. ഇന്ത്യയുടെ അഞ്ച് ഗോളുകള്‍ നേരിട്ടും മൂന്ന് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നുമാണ്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ്പായ മേലഷ്യ പട്ടികയില്‍ താഴെയാണ്. കഴിഞ്ഞ തവണ ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായിരുന്നത്. ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍നിന്ന് ആദ്യ നാല് ടീമുകള്‍ സെമി ഫൈനല്‍ യോഗ്യത നേടും. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ വിജയമാണിത്. ആദ്യ മത്സര്തതില്‍ ചൈനയെ 30നും രണ്ടാം മത്സരത്തില്‍ ജപ്പാനെ 51നും തകര്‍ത്തിരുന്നു.

india asian champions trophy hockey malaysia