ഹോക്കി: ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യല്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

author-image
Prana
New Update
india hockey
Listen to this article
0.75x 1x 1.5x
00:00 / 00:00

ഏഷ്യല്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകളുമായി തിളങ്ങി. 19, 45 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. 13ാം മിനിറ്റില്‍ ഉത്തം സിങ്ങും 32ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിങ്ങും ഇന്ത്യയ്ക്കായി വലകുലുക്കി. 33ാം മിനിറ്റില്‍ യാങ് ജി ഹുനാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചൈനയെ നേരിടും. സെമിയില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ചൈന ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റിന്റെ അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.

south korea asian champions trophy final indian hockey team