ഒളിംപിക്സിലെ ഇരട്ട വെങ്കലവുമായി  മനു ഭാക്കർ ഡൽഹിയിൽ ;വൻസ്വീകരണം

രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ പറഞ്ഞു.

author-image
Greeshma Rakesh
New Update
manu bhaker at delhi

Bhaker, India's first to win two Olympic medals in a single edition, arrived Delhi after a successful campaign at the Paris Games 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ ഇന്ത്യയിൽ തിരിച്ചെത്തി.ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ  എത്തിയ താരത്തിന് വൻസ്വീകരണമാണ് ഒരുക്കിയത്.ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്നാണ്  മനുവിന്റെ പ്രതികരണം.ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ പറഞ്ഞു.

ഒളിംപിക്സ് ഷൂട്ടിം​ഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം​ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി.

സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത്. ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് താരത്തിന്റെ വെങ്കല നേട്ടം. പാരിസിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ 63-ാം സ്ഥാനത്താണ്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും തുടരുന്നു.

 

paris olympics 2024 Manu Bakhar delhi shooting