തലവേദന തുടരുന്നു; പരാഗ്വേയോടും തോറ്റ് ബ്രസീല്‍

പാരാഗ്വേയാണ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയത്. 20ാം മിനിറ്റില്‍ ഡിയഗോ ഗോമസാണ് വിജയഗോള്‍ നേടിയത്. 2008ന് ശേഷം പാരാഗ്വേയോട് ബ്രസീല്‍ തോല്‍വി വഴങ്ങുന്നതും ഇതാദ്യം.

author-image
Prana
New Update
brazil
Listen to this article
0.75x 1x 1.5x
00:00 / 00:00

അസുന്‍സിയോണ്‍ (പാരഗ്വായ്): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലിനും തോല്‍വി. പാരാഗ്വേയാണ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയത്. 20ാം മിനിറ്റില്‍ ഡിയഗോ ഗോമസാണ് വിജയഗോള്‍ നേടിയത്. 2008ന് ശേഷം പാരാഗ്വേയോട് ബ്രസീല്‍ തോല്‍വി വഴങ്ങുന്നതും ഇതാദ്യം.
മത്സരത്തില്‍ 71 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ബ്രസീലിന് ഗോളടിക്കാനായില്ല. വിനീഷ്യസ് ജൂനിയറും എന്‍ഡ്രിക്കും റോഡ്രിഗോയും അടങ്ങിയ മുന്നേറ്റ നിരയ്ക്കും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ നാലാം തോല്‍വിയാണിത്.
എട്ട് മത്സരങ്ങളില്‍ 10 പോയന്റ് മാത്രമുള്ള ബ്രസീല്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

 

brazil Paraguay 2026 fifa world cup Fifa Qualifier