ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്ന് അറിയിച്ചു. തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരിന്നു.
നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമത്തതോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്. കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന്‍ അഗസ്ത്യ തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമകരമായ ഘട്ടത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തേടുന്നതിനൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.ഹാര്‍ദ്ദിക്-നടാഷ എന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചത്.
ഇരുവരും വേര്‍പ്പെട്ടെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.