ഐഎസ്എല്‍ കണ്ട മികച്ച വിദേശ താരങ്ങളില്‍ ഒരാളായ ഗ്രെഗ് സ്റ്റുവടര്‍ട്ടിനെ തിരികെ ഇന്ത്യയിലെത്തിച്ച് കൊല്‍ക്കത്ത മോഹന്‍ ബഗാന്‍. കഴിഞ്ഞ ജനുവരിയില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് തിരികെ പോയ സ്റ്റുവര്‍ട്ട് മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പുവച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് താരം കൊല്‍ക്കത്തിയിലെത്തിയത്.
കഴിഞ്ഞ ജനുവരിയില്‍ മുംബൈ വിട്ട് സ്റ്റുവര്‍ട്ട് സ്‌കോട്ടിഷ് ക്ലബായ കില്‍മര്‍നോക്കിലേക്ക് പോയിരുന്നു. 2022ല്‍ ആയിരുന്നു ഗ്രെഗ് ജംഷദ്പൂര്‍ വിട്ട് മുംബൈ സിറ്റിയില്‍ എത്തിയത്. മുംബൈയെ ഷീല്‍ഡ് നേടാന്‍ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂര്‍ ഐഎസ്എല്‍ ഷീല്‍ഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാന്‍ സ്റ്റുവര്‍ട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണില്‍ ജംഷദ്പൂരില്‍ സ്റ്റുവര്‍ട്ട് സംഭാവന ചെയ്തിരുന്നു.
സ്‌കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്‌സ് ടീമില്‍ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്. സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സില്‍ രണ്ട് സീസണുകള്‍ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരന്‍ സ്‌കോട്ട്‌ലന്‍ഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.
ഗ്രെഗ് സ്റ്റുവര്‍ട്ട് മോഹന്‍ ബഗാനില്‍
ഐഎസ്എല്‍ കണ്ട മികച്ച വിദേശ താരങ്ങളില്‍ ഒരാളായ ഗ്രെഗ് സ്റ്റുവടര്‍ട്ടിനെ തിരികെ ഇന്ത്യയിലെത്തിച്ച് കൊല്‍ക്കത്ത മോഹന്‍ ബഗാന്‍. കഴിഞ്ഞ ജനുവരിയില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് തിരികെ പോയ സ്റ്റുവര്‍ട്ട് മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പുവച്ചു.
New Update
00:00
/ 00:00