ആതൻസ്: ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ വീട്ടിലെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ.ബുധനാഴ്ച രാത്രി 10 മണിയോടെ തെക്കൻ ആതൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.ഗ്രീക്ക് സൂപ്പർ ലീഗും നിരവധി ക്ലബ്ബുകളും ജോർജ് ബാൾഡോക്കിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വിദേശത്തുള്ള ഭാര്യ, ബാൽഡോക്കിൻ്റെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.എന്നാൽ അത് പരാജയപ്പെട്ടതിനെ തുടർന്ന് താമസസ്ഥലത്തെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാൾഡോക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഗ്രീക്ക് സൂപ്പർ ലീഗും നിരവധി ക്ലബ്ബുകളും ജോർജ് ബാൾഡോക്കിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.