ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അഭിഷേക് ശര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും സഞ്ജു സാംസണ് ഉജ്വല ഫോമില്‍ ബാറ്റ് ചെയ്യുകയാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 8 ഓവറില 113 റണ്‍സ് എടുത്തിട്ടുണ്ട്. സഞ്ജു 60 ഉം സൂര്യകുമാര്‍ 42 റണ്‍സുമെടുത്ത് ബാറ്റ് ചെയ്യുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം.