ഡല്‍ഹി : ഇന്ത്യന ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശാലകന്റെ സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനാണ് ബിസിസിഐ പരിഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗംഭീര്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഷാരൂഖ് ഖാനൊപ്പം തനിക്ക് അടുത്ത ലക്ഷ്യമുണ്ടെന്ന് ഗൗതം ഗംഭീര്‍ പറയുകയാണ്.
ഐപിഎല്‍ 17-ാം സീസണിന്റെ വിജയത്തൊടെ കൊല്‍ക്കത്ത മൂന്ന് കിരീടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഒപ്പമെത്താനായി ഇനിയും രണ്ട് കിരീടങ്ങള്‍ കൂടി വേണമെന്നാണ് ഗംഭീര്‍ പറയുന്നത്.
"ഐപിഎല്ലിന്റെ ഈ സീസണില്‍ കിരീടം നേടാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എങ്കിലും ഇനിയും കിരീടം നേടാന്‍ ആഗ്രഹിക്കുന്നു. മുംബൈയ്ക്കും ചെന്നൈയ്ക്കും ഒപ്പമെത്തിയാല്‍ മാത്രമെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാകാന്‍ കഴിയൂ. അതിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളു" ഗൗതം ഗംഭീര്‍ പ്രതികരിച്ചു.