ഇരട്ട താപ്പ്;  ഗൗതം ഗംഭീറിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ഒരു ഫാന്റസി ക്രിക്കറ്റ് ആപ്പിനെ പിന്തുണച്ചുകൊണ്ടുള്ള പരസ്യമാണ് ഗൗതം ഗംഭീര്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയത്.

author-image
Athira Kalarikkal
New Update
gautam gambhirrr

Gautam, gambhir ( File Photo)

പല തരം വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഇട്ട് പൊരിക്കുകയാണ്. ഒരു ഫാന്റസി ക്രിക്കറ്റ് ആപ്പിനെ പിന്തുണച്ചുകൊണ്ടുള്ള പരസ്യമാണ് ഗൗതം ഗംഭീര്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയത്.

റിയല്‍ 11 എന്ന ആപ്പിനെ കുറിച്ചാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വലിയ ചര്‍ച്ചാ വിഷയമായി. ഇതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങളാണ് ഗൗതം ഏറ്റുവാങ്ങുന്നത്. 

'ടി20കകളിലും ഇന്ത്യ ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആധിപത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. Real11officialഉപയോഗിച്ച് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആസ്വദിക്കൂ. നിങ്ങളുടെ അഭിപ്രായം അതെ/ഇല്ല എന്നതില്‍ പങ്കിടുകയും തല്‍ക്ഷണ ക്യാഷ് റിവാര്‍ഡുകള്‍ നേടുകയും ചെയ്യുക,' ഗംഭീര്‍ എക്‌സില്‍ കുറിച്ചു. പാന്‍ മസാലയും വാതുവെയ്പ്പ് ആപ്പുകള്‍ പ്രത്സാഹിപ്പിച്ച മുന്‍ താരങ്ങളെ ഗംഭീര്‍ ഇരട്ട താപ്പ് എന്ന് പറഞ്ഞ് വിമര്‍ശിച്ചുിരുന്നു. ഇതിനെതിരെയും ഗംഭീറിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയാണ്. 

 

Gautam Gambhir Social Media Post