മുംബൈ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ തോല്‍ക്കുകയാണെഹ്കില്‍ ഗംഭീറിന്റെ ജോലിയുടെ കാര്യത്തില്‍ ബി സി സി ഐ സുപ്രധാന തീരുമാനം എടുക്കും. ഈ പരമ്പരയും ഇന്ത്യ തോല്‍ക്കുക ആണെങ്കില്‍ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകള്‍ക്ക് പ്രത്യേക പരിശീലകരെ ബിസിസിഐ നിയമിച്ചേക്കും.
ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍, വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റിനായി വ്യത്യസ്ത പരിശീലകരെ നിയമിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0 ന് തോറ്റത് ചരിത്രപരമായ തിരിച്ചടിയായാണ് ബി സി സി ഐ കാണുന്നത്. കാരണം ഇന്ത്യ ഒരു ഹോം പരമ്പരയില്‍ ഇത്തരമൊരു തോല്‍വി നേരിടുന്നത് ഇതാദ്യമാണ്. ഈ തോല്‍വി ഗംഭീറിന്റെ കോച്ചിംഗില്‍, പ്രത്യേകിച്ച് റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ പുനര്‍ചിന്തന ഉണ്ടാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയാല്‍ അദ്ദേഹത്തിന് വൈറ്റ് ബോള്‍ പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് ഊഹാപോഹങ്ങള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 22-ന് ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഗംഭീറിന് നിര്‍ണായകമാകും.