വിയറ്റ്‌നാമിനെതിരായ സൗഹൃദ മത്സരം; സഹല്‍ ഇന്ത്യന്‍ ടീമിലില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് മോഹന്‍ ബഗാന്‍ സഹലിനെയും അനിരുദ്ധ് ഥാപ്പയെയും വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഈസ്റ്റ് ബംഗാളിന്റെ താരമായ നന്ദകുമാര്‍ ശേഖറിനും ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുങ്ങിയില്ല.

author-image
Prana
New Update
sahal

വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, നന്ദകുമാര്‍ ശേഖര്‍, അനിരുദ്ധ് ഥാപ്പ എന്നിവര്‍ ടീമിലില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് മോഹന്‍ ബഗാന്‍ സഹലിനെയും അനിരുദ്ധ് ഥാപ്പയെയും വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഈസ്റ്റ് ബംഗാളിന്റെ താരമായ നന്ദകുമാര്‍ ശേഖറിനും ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുങ്ങിയില്ല.
ഒക്ടോബര്‍ 12നാണ് ഇന്ത്യന്‍ ടീമിന്റെ വിയറ്റ്‌നാമിനെതിരായ സൗഹൃദ മത്സരം നടക്കുക. നേരത്തെ ഒക്ടോബര്‍ ഒമ്പത് മുതല്‍ 12 വരെ ലെബനന്‍ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലെബനന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ ഇന്ത്യയും വിയറ്റ്‌നാമും സൗഹൃദ മത്സരം കളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വിയറ്റ്‌നാമാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.
ഇന്ത്യന്‍ ടീം ഗോള്‍കീപ്പേഴ്‌സ്: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കെയ്ത്ത്.
ഡിഫന്‍ഡേഴ്‌സ്: നിഖില്‍ പൂജാരി, രാഹുല്‍ ഭേക്കെ, ചിംഗ്‌ലെന്‍സാന സിംഗ്, അന്‍വര്‍ അലി, ആകാശ് സാങ്‌വാന്‍, സുബാഷിഷ് ബോസ്, ആശിഷ് റായി, മെഹ്താബ് സിങ്, റോഷന്‍ സിങ് നവോറെം.
മിഡ്ഫീല്‍ഡേഴ്‌സ്: സുരേഷ് സിങ് വാങ്ജാം, ലാല്‍റിന്‍ലിയാന നാംതെ, ജീക്‌സണ്‍ സിങ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാസോ, ലാലെങ്മാവിയ റാള്‍ട്ടെ, ലാലിയന്‍സുവാല ചങ്‌തെ. ഫോര്‍വേഡ്‌സ്: എഡ്മണ്ട് ലാല്‍റിന്‍ഡിക, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്, വിക്രം പ്രതാപ് സിങ്.

Sahal Abdul Samad Indian Football Team