മലേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരം: വിബിനും ജിതിനും ഇന്ത്യന്‍ ടീമില്‍

26 അംഗ ടീമിനെയാണ് ഹെഡ് കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. നവംബര്‍ 18ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ട് മലയാളി താരങ്ങളാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്.

author-image
Prana
New Update
vibin mohanan

മലേഷ്യയ്‌ക്കെതിരായ ഫിഫ ഇന്റര്‍നാഷണല്‍ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് ഹെഡ് കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. നവംബര്‍ 18ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മലയാളി താരങ്ങളാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്. വിബിന്‍ മോഹനനും ജിതിന്‍ എംഎസുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ വിബിനും നോര്‍ത്ത് ഈസ്റ്റ് താരമായ ജിതിനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിശീലന ക്യാമ്പിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നവംബര്‍ 11 ന് ഹൈദരാബാദില്‍ എത്തും.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്ത്.
ഡിഫന്‍ഡര്‍മാര്‍: ആകാശ് സാങ്‌വാന്‍, അന്‍വര്‍ അലി, ആശിഷ് റായ്, ചിംഗ്‌ലെന്‍സന സിംഗ് കോണ്‍ഷാം, ഹ്മിംഗ്തന്‍മാവിയ റാള്‍ട്ടെ, മെഹ്താബ് സിങ്, രാഹുല്‍ ഭേക്കെ, റോഷന്‍ സിങ് നൗറെം, സന്ദേശ് ജിംഗന്‍.
മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ജീക്‌സണ്‍ സിംഗ് തൗണോജം, ജിതിന്‍ എംഎസ്, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിന്‍ മോഹനന്‍.
ഫോര്‍വേഡുകള്‍: എഡ്മണ്ട് ലാല്‍റിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയന്‍സുവാല ചാങ്‌തെ, മന്‍വീര്‍ സിംഗ്, വിക്രം പര്‍താപ് സിങ്.

Indian Football Team malayalees