പാരീസ് : രോഹന് ബൊപ്പണ്ണ - മാത്യു എബ്ഡന്‍ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ 2024 പുരുഷ ഡബിള്‍സിന്റെ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് ഇന്‍ഡോ-ഓസ്ട്രേലിയന്‍ ജോഡി 7-6 (73), 57, 61 എന്ന സ്കോറിന് സാന്‍ഡര്‍ ഗില്ലെ-ജോറാന്‍ വിലെഗന്‍ സഖ്യത്തെ പരാജയപ്പെടുത്തി. ബൊപ്പണ്ണയും എബ്ഡനും രണ്ട് മണിക്കൂറും 4 മിനിറ്റും എടുത്താണ് മത്സരം വിജയിച്ചത്. ബെല്‍ജിയത്തിനെതിരെ ഒരു മണിക്കൂര്‍ എടുത്താണ് ബൊപ്പണ്ണയും എബ്ഡനും വിജയിച്ച് മുന്നേറിയത്. നാളെ ആണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്.
നേരത്തെ മിക്സിഡ് ഡബിള്‍സില്‍ വെറോണിക്ക കുദര്‍മെറ്റോവയ്ക്കൊപ്പം മിക്സഡ് ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ ബൊപ്പണ്ണ പരാജയപ്പെട്ടിരുന്നു. പുരുഷ ഡബിള്‍സില്‍ ശ്രീറാം ബാലാജിക്കെതിരായ പുരുഷ ഡബിള്‍സിന്റെ മൂന്നാം റൗണ്ടില്‍ വലിയ പോരാട്ടം മറികടന്നായിരുന്നു ബൊപ്പണ്ണ സഖ്യം നാലാം റൗണ്ടിലേക്ക് എത്തിയത്.