യൂറോ ഫ്രാന്‍സ് കപ്പ് ടീം പ്രഖ്യാപിച്ചു

യുവ ലീഗ് 1 പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പിഎസ്ജി മിഡ്ഫീല്‍ഡ് സെന്‍സേഷന്‍ വാറന്‍ സയര്‍-എമറി (18) ആണ്ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍.

author-image
Athira Kalarikkal
Updated On
New Update
Mbappe1

Kylian Mbappe (file photo)

Listen to this article
0.75x 1x 1.5x
00:00 / 00:00




യൂറോ 2024ലെ 25 അംഗ ടീമിനെ ഫ്രാന്‍സ് ദേശീയ ടീം ബോസ് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചു. എംഗോള്‍ കാന്റോയുടെ തിരിച്ച് വരവാണ് ടീമിന്റെ പ്രധാന സവിശേഷത. എംബാപ്പെ ആകും ടീമിനെ നയിക്കുന്നത്.

യുവ ലീഗ് 1 പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പിഎസ്ജി മിഡ്ഫീല്‍ഡ് സെന്‍സേഷന്‍ വാറന്‍ സയര്‍-എമറി (18) ആണ്ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. റയല്‍ മാഡ്രിഡിന്റെ ഔറേലിയന്‍ ചൗമെനി (24), ബയേണ്‍ മ്യൂണിക്കിന്റെ കിംഗ്സ്ലി കോമാന്‍ (27) എന്നിവരെയും ദെഷാംപ്‌സ് ടീമില്‍ വിളിച്ചു.

സ്‌ക്വാഡ് 

ഗോള്‍കീപ്പര്‍മാര്‍: അല്‍ഫോണ്‍സ് അരിയോള (വെസ്റ്റ് ഹാം), മൈക്ക് മൈഗ്‌നാന്‍ (എസി മിലാന്‍), ബ്രൈസ് സാംബ (ലെന്‍സ്)

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ് (മാര്‍സെയില്‍), തിയോ ഹെര്‍ണാണ്ടസ് (എസി മിലാന്‍), ഇബ്രാഹിമ കൊണാട്ടെ (ലിവര്‍പൂള്‍), ജൂള്‍സ് കൗണ്ടെ (ബാഴ്‌സലോണ), ഫെര്‍ലാന്‍ഡ് മെന്‍ഡി (റയല്‍ മാഡ്രിഡ്), ബെഞ്ചമിന്‍ പവാര്‍ഡ് (ഇന്റര്‍ മിലാന്‍), വില്യം സാലിബ (ആഴ്‌സണല്‍), ദയോട്ട് ഉപമെക്കാനോ. ബയേണ്‍ മ്യൂണിക്)

മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ (റയല്‍ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), അന്റോയിന്‍ ഗ്രീസ്മാന്‍ (അറ്റ്ലറ്റിക്കോ ഡി മാഡ്രിഡ്), എന്‍ഗോളോ കാന്റെ (അല്‍-നാസര്‍), അഡ്രിയന്‍ റാബിയോട്ട് (യുവന്റസ്), ഔറേലിയന്‍ ചൗമേനി (റിയല്‍ മാഡ്രിഡ്), (പിഎസ്ജി)

ഫോര്‍വേഡുകള്‍: ബ്രാഡ്‌ലി ബാര്‍കോള (പിഎസ്ജി), കിംഗ്സ്ലി കോമാന്‍ (ബയേണ്‍ മ്യൂണിക്ക്), ഔസ്മാന്‍ ഡെംബെലെ (പിഎസ്ജി), ഒലിവിയര്‍ ജിറൂഡ് (എസി മിലാന്‍), റാന്‍ഡല്‍ കോലോ മുവാനി (പിഎസ്ജി), കൈലിയന്‍ എംബാപ്പെ (പിഎസ്ജി), മാര്‍ക്കസ് തുറാം (ഇന്റര്‍ മിലാന്‍)

 

Mbappe France Euro Cup