ഇന്ത്യന്‍ ടീമിനെതിരെയും ഐസിസിയ്‌ക്കെതിരെയും രൂക്ഷ വിരമര്‍ശനവുമായി ഇംഗ്ലണ്ട് താരങ്ങള്‍. ഇന്ത്യക്ക് അനുകൂലമായാണ് എല്ലാ കാര്യങ്ങള്‍ നടക്കുന്നതെന്നും എല്ലാം തീരുമാനിക്കുന്നത് ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളാണ് മറ്റ് താരങ്ങല്‍ ഉയര്‍ത്തുന്നത്.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാവിലെയാണ് നടന്നിട്ടുള്ളത്. അതേസമയം, മറ്റ് ടീം രാത്രിയില്‍ ഒരു മത്സരമെങ്കിലും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് സെമിക്ക് മുന്നേ മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ സമയം ഉണ്ടായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാന് സെമി ഫൈനലിന് മുമ്പ് മികച്ച പരിശീലനം നടത്താന്‍ പോലും സാധിച്ചില്ല. ഒരു മണിക്കൂറാണ് ഉറങ്ങാന്‍ അവസരം ലഭിച്ചതെന്നുമുള്ള വിമര്‍ശനങ്ങലാണ് ഇംഗ്ലണ്ട് താരങ്ങള്‍ ഉയരത്തുന്നത്.
ഇതെല്ലാം ഐസിസിയുടെ ഒത്തുകളിയാണെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബിസിസിഐ) ഐസിസിയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇത് ഉപയോഗിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അനീതിയാണെന്നും എല്ലാവര്‍ക്കും തുല്യ പ്രാധാന്യം ലഭിക്കണമെന്നും മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു.
ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യത്തേയും ഇവര്‍ ചോദ്യം ചെയ്യുന്നു. ടൂര്‍ണമെന്റ് നിശ്ചയിക്കുന്നത് മുതല്‍ ഇന്ത്യ-പാക് മത്സരത്തിന് പ്രാധാന്യം നല്‍കിയാണ് പരസ്യം ചെയ്യുന്നത്. ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം ഈ മത്സരത്തിന് ലഭിക്കുന്നുവെന്നും ആരോപിക്കുന്നു.