ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും സെഞ്ചുറിക്കരുത്തില്‍ പാകിസ്താന് മികച്ച തുടക്കം. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ആദ്യ ദിനം 73 ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്താന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ്. അബ്ദുള്ള ഷെഫീക്കും ഷാന്‍ മസൂദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 255 റണ്‍സ് കൂട്ടുകെട്ട് ആണ് പാകിസ്താനെ ശക്തമായ നിലയില്‍ എത്തിച്ചത്. ഷാന്‍ മസൂദ് 155 റണ്‍സും അബ്ദുള്ള ഷഫീക്ക് 102 റണ്‍സുമെടുത്ത് പുറത്തായി. 20 റണ്‍സുമായി ബാബര്‍ അസമും 15 റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് റണ്‍സുമായി സയീം അയൂബിനെ പാകിസ്താന് വേഗത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ പിന്നീട് പാക് താരങ്ങള്‍ അനായാസം സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകള്‍ തയ്യാറാക്കണമെന്ന് പാകിസ്താന്‍ താരങ്ങള്‍ ആവശ്യം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് ടീം പരിശീലകന്‍ ജേസന്‍ ഗില്ലസ്പി ഈ ആവശ്യം നിരസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ മുന്‍ താരം ബാസിത് അലി തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബൗളര്‍മാര്‍ക്ക് കൂടി അനുകൂലമായ പിച്ച് തയ്യാറാക്കാനാണ് ജേസന്‍ ഗില്ലസ്പി ആവശ്യപ്പെട്ടത്. എന്നാല്‍ പുല്ലുവെട്ടി ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ച് തയ്യാറാക്കണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. ഇത്തരം ആവശ്യങ്ങള്‍ പറയേണ്ടതില്ലെന്ന് ഗില്ലസ്പി മറുപടി നല്‍കിയതായും ബാസിത് അലി വ്യക്തമാക്കിയിരുന്നു. എങ്കിലും ഒന്നാം ടെസ്റ്റ് നടക്കുന്ന മുള്‍ട്ടാനിലെ പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്: പാകിസ്താന് മികച്ച തുടക്കം
അബ്ദുള്ള ഷെഫീക്കും ഷാന്‍ മസൂദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 255 റണ്‍സ് കൂട്ടുകെട്ട് ആണ് പാകിസ്താനെ ശക്തമായ നിലയില്‍ എത്തിച്ചത്. ഷാന്‍ മസൂദ് 155 റണ്‍സും അബ്ദുള്ള ഷഫീക്ക് 102 റണ്‍സുമെടുത്ത് പുറത്തായി.
New Update