ഫയര്‍ സര്‍വീസ് കായികമേള: കോഴിക്കോടും എറണാകുളവും ഒപ്പത്തിനൊപ്പം

കായികമേളയുടെ ആദ്യ ദിവസത്തെ മത്സര ഇനങ്ങള്‍ അവസാനിക്കുമ്പോള്‍ 105 പോയന്റുമായി കോഴിക്കോട്, എറണാകുളം മേഖലകള്‍ മുന്നിലെത്തി. 104 പോയന്റുമായി പാലക്കാട് മേഖലയാണ് തൊട്ടുപിന്നില്‍

author-image
Prana
New Update
sports

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ഫയര്‍ സര്‍വീസ്, ഹോം ഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് കായികമേളയുടെ ആദ്യ ദിവസത്തെ മത്സര ഇനങ്ങള്‍ അവസാനിക്കുമ്പോള്‍ 105 പോയന്റുമായി കോഴിക്കോട്, എറണാകുളം മേഖലകള്‍ മുന്നിലെത്തി. 104 പോയന്റുമായി പാലക്കാട് മേഖലയാണ് തൊട്ടുപിന്നില്‍. മേളയുടെ ആദ്യ ദിനം കോഴിക്കോട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ നടന്നത്.ദേവഗിരി കോളേജ് സ്‌റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കണ്ണൂര്‍ തിരുവനന്തപുരത്തെ നേരിടും. മേളയുടെ ഉത്ഘാടനം ശനിയാഴ്ച രാവിലെ 8 മണിക്ക് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടക്കും. അഗ്‌നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ ഐ പി എസ് ഉത്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേരള പോലീസ് ഉത്തരമേഖല ഐ ജി സേതുരാമന്‍ ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഫുട്ബാള്‍, വോളിബോള്‍, വടം വലി മത്സരങ്ങള്‍ ശനിയാഴ്ച ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടക്കും.

sports fire and rescue force