ടെക്‌സാസ്: മൂന്നുരാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞുക്രമം ഉടൻ പ്രഖ്യാപിക്കും . 2026 ജൂണ്‍ 11-ന് മത്സരം തുടങ്ങും. മെക്‌സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം. മത്സരക്രമം ഉടന്‍ ഫിഫ പുറത്തുവിടും. യു.എസ്., കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ 13 നഗരങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയശേഷമുള്ള ആദ്യലോകകപ്പാണിത്.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സംഘടിപ്പിക്കാന്‍ മൂന്നുരാജ്യങ്ങളിലും ഒരുക്കങ്ങൾ നടക്കുകയാണ് . യു.എസിലെ ആദ്യമത്സരം ജൂണ്‍ 12-ന് ലോസ് ആഞ്ജലിസിലും കാനഡയിലെ മത്സരം 12-ന് ടൊറന്റോയിലുമായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജൂലായ് ഒന്‍പതിന് തുടങ്ങും. ജൂലായ് 19-ന് ന്യൂയോര്‍ക്ക് അല്ലെങ്കില്‍ ന്യൂജേഴ്‌സിയിലായിരിക്കും ഫൈനല്‍.
ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ലോകകപ്പ്, കാണികളുടെ എണ്ണത്തിലും ചരിത്രംകുറിക്കുമെന്ന് കരുതുന്നു. നേരിട്ടും മറ്റു മാധ്യമങ്ങളിലൂടെയുമായി 500 കോടിയോളം ആളുകള്‍ മത്സരം കാണുമെന്നു കരുതുന്നു. ലോകകപ്പിന്റെ ടിക്കറ്റുവില്‍പ്പനയിലും ചരിത്രംകുറിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.