ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള രണ്ടാംഘട്ട സാധ്യത സംഘത്തെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്.നേരത്തേ തെരഞ്ഞെടുത്ത 26 പേർക്ക് പുറമെ പുതുതായി 15 താരങ്ങളെക്കൂടി ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ആദ്യഘട്ട ക്യാമ്പ് മേയ് 10നും രണ്ടാംഘട്ടം 15നും ഭുവനേശ്വറിൽ ആരംഭിച്ചു. 26 അംഗ സാധ്യത സംഘത്തിൽ ഐ.എസ്.എൽ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയുടെയും മോഹൻ ബഗാന്റെയും താരങ്ങളുണ്ടായിരുന്നില്ല.എന്നാൽ ബഗാന്റെ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് രണ്ടാംഘട്ട പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരെയും പത്തിന് ദോഹയിൽ ഖത്തറിനെതിരെയുമാണ് മത്സരങ്ങൾ.
സാധ്യത സംഘം
ഗോൾ കീപ്പർമാർ: ഫുർബ ടെമ്പ ലചെൻപ, വിശാൽ കെയ്ത്, ഡിഫൻഡർമാർ: ആകാശ് മിശ്ര, അൻവർ അലി, മെഹ്താബ് സിങ്, രാഹുൽ ഭേകെ, സുഭാഷിഷ് ബോസ്, മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥപ്പ, ദീപക് ടാൻഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലാലിയൻ സുവാല ചാങ്തെ, ലിസ്റ്റൺ കൊളാസോ, സഹൽ അബ്ദുൽ സമദ്, ഫോർവേഡുകൾ: മൻവീർ സിങ്, വിക്രം പ്രതാപ് സിങ്.