ന്യൂഡല്‍ഹി : ഇന്റര്‍നാഷണല്‍ ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഫിഫ റാങ്കിങില്‍ തിരിച്ചടി. ഫിഫ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ 121-ാം സ്ഥാനത്തേക്ക് താഴ്ന്നു. 117-ാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ 121-ാം സ്ഥാനത്തേക്ക് വീണിരിക്കുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ സമനിലയും തോല്‍വി വഴങ്ങിയതതാണ് ഇന്ത്യ റാങ്കിങില്‍ താഴ്ന്നത്. ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബല്‍ജിയം, ബ്രസീല്‍ എന്നിവയാണ്
തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ തുടരുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന 2 മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ഇഗോര്‍ സ്റ്റിമാച് തുടരും. തോല്‍വി നോരിട്ടതോടെ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടി വേണ്ടെന്ന് എഐഎഫ്എഫ് തീരുമാനിച്ചു. ഐ.എം.വിജയന്‍ അധ്യക്ഷനായ എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി സ്റ്റിമാച്ചിനെ നീക്കുന്നതുള്‍പ്പെടെ പരിഗണിക്കാമെന്ന് നിര്‍ദേശം വച്ചിരുന്നു. ജൂണ്‍ 6ന് കൊല്‍ക്കത്തയിലാണ് കുവൈത്തുമായി ഇന്ത്യയുടെ മത്സരം. ജൂണ്‍ 11ന് എവേ മത്സരത്തില്‍ ഖത്തറിനെ നേരിടും.