ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഇന്നലെ അവസാനിച്ചിരുന്നു. 3000ത്തോളം ലഭിച്ച അപേക്ഷകളില്‍ ഏറ്റവും കൂടതല്‍ ശ്രദ്ധ നേടുന്നത് വ്യാജ അപേക്ഷകളാണ്. മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകളില്‍ പ്രധാന മന്ത്രി മോദിയും അമിത് ഷാ, ഷാരൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂക്ഷ്മ പരിശോധനയില്‍, നരേന്ദ്ര മോദി, അമിത് ഷാ, വീരേന്ദര്‍ സെവാഗ്, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി തുടങ്ങി നിരവധി ആളുകളുടെ പേരുടെ പേരുകളിലാണ് ആള്‍ക്കാര്‍ അപേക്ഷ അയച്ചിരിക്കുന്നത്. മുന്‍പും ഇത് പോലെ വ്യാജ അപേക്ഷകള്‍ ലഭിച്ചിരുന്നു.
അടുത്ത തവണ മുതല്‍ അപേക്ഷകര്‍ നിശ്ചിത തുക കെട്ടിവെച്ച് അപേക്ഷ നല്‍കുന്ന രീതിയില്‍ ആക്കാന്‍ ആണ് ബി സി സി ഐ ആലോചിക്കുന്നത്. ഇതിലൂടെ വ്യാജ അപേക്ഷകളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്.
വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം വഴിയാണ് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആര്‍ക്കും അപേക്ഷിക്കാവുന്ന ഫോര്‍മാറ്റിലായിരുന്നു ഗൂഗിള്‍ ഫോം ഉള്ളത്.